Trending

വെസ്റ്റ് കൈതപ്പൊയിലിൽ സംഘർഷം; തുടക്കമിട്ടത് ബൈക്ക് യാത്രക്കാർ




പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിലിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിന് തുടക്കമിട്ടത് ബൈക്ക് യാത്രക്കാർ, ചുരം ബദൽ റോഡുവഴി പോകുകയായിരുന്ന  വെസ്റ്റ് പുതുപ്പാടി സ്വദേശി ഷൈജലിൻ്റെ കാർ  ബൈക്കിനോട്  ചേർന്നു വന്നു എന്ന് പറഞ്ഞ് തടഞ്ഞു നിർത്തി കാറിൻ്റെ ഡോർ തുടന്ന് ഷൈജലിനെ മർദ്ദിക്കുകയായിരുന്നു

ഷൈജലിന് മർദ്ദനമേറ്റതിനെ തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ബൈക്ക് യാത്രക്കാരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു, ഇത് വീണ്ടും സംഘർഷങ്ങൾക്ക് ഇടയാക്കി, സംഭവമറിഞ്ഞ് അടിവാരത്തു നിന്നും പോലീസ് എത്തി രംഗം ശാന്തമാക്കിയതായും, പിന്നീട് എത്തിയതാമരശ്ശേരി എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷൈജൽ അടക്കമുള്ളവരെ കാര്യമറിയാതെ മർദ്ദിച്ചതായും ഇത് ചോദ്യം ചെയ്തതാണ് പോലീസുമായി കയ്യാം കളിക്ക് ഇടയാക്കിയതെന്നും പ്രതിചേർക്കപ്പെട്ടവർ പറഞ്ഞു.

ഷൈജലിനെ കൂടാതെ ഷാമിൽ, സ്റ്റാലിൻ വിജയ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർക്കുമെതിരായി രണ്ടു കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്.

ബൈക്ക് ഉടമയെ മർദ്ദിച്ച് ബൈക്ക് തകർത്തതിനും,പോലീസുകാരെ മർദ്ദിച്ച് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

Post a Comment

Previous Post Next Post