തലയാട്:തലയാട് - എസ്റ്റേറ്റ് മുക്ക് റോഡിൽ തെച്ചി പള്ളിക്ക് സമീപം ബോലേറോ ജീപ്പും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
കല്ലാനോട് പരപ്പൻ പൊയിലിൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല.