Trending

ചെറുപുഴയിൽ വയോധികൻ അകപ്പെട്ടതായി സംശയം




ചാത്തമംഗലം:
കൂഴക്കോട് ചെറുപുഴയിൽ
വയോധികൻ അകപ്പെട്ടതായി സംശയം. കൂഴക്കോട് സ്വദേശിയായ കച്ചിക്കോളിൽ മാധവൻ നായരെ ആണ് ചെറുപുഴയിൽ കാണാതായത്.
ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ക്ഷീര കർഷകനായ മാധവൻ നായർ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ചെറുപുഴയോരത്ത് ചെരുപ്പുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഫയർ യൂണിറ്റിലും കുന്ദമംഗലം പോലീസിലും വിവരമറിയിച്ചു. പോലീസും ഫയർ യൂണിറ്റും സ്ഥലത്തെത്തി ചെറുപുഴയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post