അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ പുലർകാലം യൂണിറ്റും SPC യൂണിറ്റും സംയുക്തമായി യോഗ പരിശീലനം സംഘടിപ്പിച്ചു. ഡോക്ടർ ആയിഷ ഫെബിന,(ആയുഷ് മിഷൻ ) യോഗ ക്ലാസ് നയിച്ചു. നിരവധി മാനസിക ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടർ സംസാരിച്ചു. തുടർന്ന് വായന ഒരു വ്യക്തിയുടെ ചിന്താശേഷിയിലും വ്യക്തിത്വ രൂപീകരണത്തിലും ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഭാഷ ശേഷി വർദ്ധിക്കുന്നതിന് വായന ശീലമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മഞ്ജുഷ പി.വി, ജ്യോതി നാരായണൻ എന്നിവർ സംസാരിച്ചു . ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പുലർകാലം പദ്ധതി ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് സ്ക്കൂൾ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ നിരവധി പരിശീലനങ്ങൾ നല്കി വരുന്നുണ്ട്.ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് നിർവഹിച്ചു .ജ്യോതി നാരായണൻ സ്വാഗതവും സെക്രട്ടറി മഞ്ജുഷ പി.വി. നന്ദിയും പറഞ്ഞു.