താമരശ്ശേരി പുല്ലാഞ്ഞിമേട് വെച്ചാണ് സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന Phonix ബസ് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി.KSRTC ബസ്സിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് മർദ്ദിച്ചതെന്ന് കാർ യാത്രികനായ വിദ്യാർത്ഥി പറഞ്ഞു.
പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ നൂറാം തോട് സ്വദേശി അലൻ ജോസിനാണ് മർദ്ദനമേറ്റത്, അലനെ കൂടാതെ സഹപാടികളായ മറ്റു രണ്ടു പേരും കാറിൽ ഉണ്ടായിരുന്നു.
മുക്കത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാർത്ഥി കൾ.
കഴുത്ത് പിടിച്ച് ഞെരിക്കുകയും, മർദ്ദിക്കുകയും ചെയ്തതായും, കാറിൻ്റെ ബോഡിയിൽ ശക്തമായി ഇടിച്ചതായും അലൻ പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അലൻ പോലീസിൽ പരാതി നൽകി.