Trending

ടിപ്പർ വാഹനങ്ങൾക്ക് സമയക്രമം നിശ്ചയിച്ചു.

കോഴിക്കോട്: സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് സർക്കാർ ഉത്തവ് നമ്പർ 13/2014/ഗതാഗതം, പ്രകാരം എല്ലാ ജില്ലയിലും രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരേയും ആയിരുന്നു.

എന്നാൽ ഓരോ സ്ഥലത്തേയും പ്രത്യേക സാഹചര്യം പരിഗണിച്ച് ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം നിശ്ചയിക്കുന്നതിനുള്ള അധികാരം 5-6-2018 ലെ സർക്കാർ ഉത്തരവ് 256/2018/ഗതാഗതം - പ്രകാരം അതാതു ജില്ലാ കളക്ടർമാർക്ക് നൽകിയിരുന്നു. ഇതിൻ പ്രകാരം വിവിധ ജില്ലകളിലെ ഇത്തരം വാഹനങ്ങളുടെ സമയക്രമം താഴെ പറയുന്ന പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. 

ചില ജില്ലകളിൽ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തികൾക്കായി ചില പ്രത്യേക ഇളവുകൾ കൂടി അതത് ജില്ലാ കളക്ടർമാർ  നൽകിയിട്ടുണ്ട്.





Post a Comment

Previous Post Next Post