കൊയിലാണ്ടി: അരിക്കുളത്ത് പ്ലസ്‌വൺ വിദ്യാർഥിക്ക് ക്രൂരമർദനം. സീനിയർ വിദ്യാർഥികളായ പതിനഞ്ചുപേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. കെപിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് മർദനമേറ്റത്. മർദനത്തിൽ വിദ്യാർഥിയുടെ നെഞ്ചിനും കഴുത്തിനും മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
അരിക്കുളം കെപിഎംസ് ഹയർ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥി മെഹറൂസിനാണ് മർദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി കഴിക്കാത്തതാണ് മർദനത്തിലേക്ക് നയിച്ചത്. ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദായതിനാല്‍ സ്‌കൂള്‍ വിട്ട് പോവുകയായിരുന്ന കുട്ടിയെ പ്ലസ്ടു വിദ്യാര്‍ഥികളായ പതിനഞ്ചോളം പേർ ചേർന്ന് മർദിക്കുകയായിരുന്നു