Trending

ചുരത്തിൽ വ്യാപകമായി മാലിന്യം തള്ളി





താമരശ്ശേരി:താമരശ്ശേരി ചുരം ഒന്നാം വളവിൻ്റെ താഴെ മുതൽ വ്യൂ പോയിൻ്റ് വരെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ ചാക്കിൽ നിറച്ച മാലിന്യം തള്ളിയത്.

ചുരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ CC tv സ്ഥാപിക്കണമെന്ന് ചുരത്തിലെ വിവിധ സന്നദ്ധ സംഘടനകൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.

ചുരം സംരക്ഷണ സമിതി പ്രവർത്തകർ ക്യാമറ സ്ഥാപിക്കാൻ തയ്യാറുള്ള സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്തിയെങ്കിലും ഇതിന് അന്തിമ അനുമതി നൽകേണ്ട പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സന്നദ്ധ പ്രവർത്തകർ പറഞ്ഞു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ചത്ത ആടുകളെ കൂട്ടമായി കൊക്കയിൽ തള്ളിയുരുന്നു.

Post a Comment

Previous Post Next Post