മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയിൽ ജയപ്രകാശ്– റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് അനന്യ. സംഭവത്തിൽ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.