Trending

എസ്ഡിപിഐ കാരാടി ബ്രാഞ്ച് കുടുംബ സംഗമത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു




താമരശ്ശേരി: എസ്ഡിപിഐ കാരാടി ബ്രാഞ്ച് കുടുംബസംഗമം മണ്ഡലം ജോയിൻ സെക്രട്ടറി  ആർ സി സുബൈർ ഉദ്ഘാടനം ചെയ്തു. 




അധികാര പങ്കാളിത്തം വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് റസാക്ക് കാരന്തൂർ മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഓർമ്മപ്പെടുത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം  നാട്ടിലെ മുതിർന്ന പൗരനും സമര നായകനുമായ സി വി അബ്ദുറഹ്മാൻ കുട്ടി ഹാജി  നിർവഹിച്ചു. സലീം കാരാടി, കെ ഇല്യാസ്, കെ കെ അബൂബക്കർ, കെ കെ നാസർ തുടങ്ങിയവർ സംസാരിച്ചു. 
പരിപാടിയിൽ ബ്രാഞ്ച് പ്രസിഡൻറ് അബൂബക്കർ കോയ അധ്യക്ഷ വഹിച്ചു. കെ കെ മജീദ് സ്വാഗതവും അലി കാരാടി നന്ദിയും പറഞ്ഞു .
.

Post a Comment

Previous Post Next Post