കട്ടിപ്പാറ : കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ബേക്കറി പലഹാരങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് ഇടവേള സമയത്ത് കുറിയരിക്കഞ്ഞി നൽകുന്ന സുഭിക്ഷം പദ്ധതിക്ക് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്ക്കൂളിൽ തുടക്കം കുറിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അഡ്ഹോക് സ്കൂൾ ലീഡർ ഫസാൻ സലീമിനു കുറിയരിക്കഞ്ഞി നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. മുൻ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലത്തെ ചടങ്ങിൽ ആദരിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായി . പ്രധാനാധ്യാപിക കെ പി ജസീന , മദർ പിടിഎ പ്രസിഡണ്ട് സജ്ന നിസാർ, പി. സജീന, ദിൻഷ ദിനേശ്,കെ സി ശിഹാബ്, ടി.ഷബീജ്, പി.പി. തസലീന, ഫൈസ് ഹമദാനി, കെ എം മിൻഹാജ്, റൂബി എം എ ,പ്രസംഗിച്ചു.
ഫോട്ടോ: കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ സുഭിക്ഷം പദ്ധതി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.