Trending

നിലമ്പൂരിലെ യുഡിഎഫ് വിജയം;കട്ടിപ്പാറയിൽ ആഹ്ലാദ പ്രകടനം നടത്തി




 

 താമരശ്ശേരി: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ     യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ മിന്നും വിജയത്തിൽ  ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട്  കട്ടിപ്പാറയിൽ  പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും  വിജയാരവ പരിപാടിയും സംഘടിപ്പിച്ചു.
 സിപിഎമ്മിന്റെ  വർഗീയ നിലപാടുകൾക്കും, ഭരണവിരുദ്ധ  നിലപാടുകൾക്കും എതിരെയുള്ള ശക്തമായ വിധിയെഴുത്താണ് നിലമ്പൂരിൽ ഉണ്ടായിട്ടുള്ളതൊന്നും, വരാൻ പോകുന്ന  തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുമെന്നതിന്റെയും തെളിവാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയമെന്നും വിജയാരവ സംഗമം അഭിപ്രായപ്പെട്ടു.

 പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എ കെ അബൂബക്കർ കുട്ടി അധ്യക്ഷത വഹിച്ചു. കെ കെ ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. സലാം മണക്കടവൻ, ഹാരിസ് അമ്പായത്തോട്, മുഹമ്മദ് ഷാഹിം ഹാജി, പി കെ സദാനന്ദൻ, ഷാഫി സകരിയ കോളിക്കൽ, നാസർ ചമൽ, യുകെ അബിൻ, നയീം പൂലോട്, സംസാരിച്ചു.

Post a Comment

Previous Post Next Post