Trending

കർണാടക സ്വദേശിയായ യുവതിയെ ഈങ്ങാപ്പുഴക്ക് സമീപം ഉപേക്ഷിച്ച സംഭവം; യുവതിയെ കാറിൽ കയറ്റിയത് സുഹൃത്തെന്ന് കാറുടമ.




ഈങ്ങാപ്പുഴ: ഇന്നലെ രാത്രി ഈങ്ങാപ്പുഴ എലോക്കരയിൽ അവശനിലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കർണാടക സ്വദേശിയായ യുവതിയെ തൻ്റെ കാറിൽ കയറ്റിയത് അതുൽ എന്ന തൻ്റെ സുഹൃത്ത് ആണെന്ന് കാറുടമ നിസാം പറഞ്ഞു. തനിക്ക് യുവതിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ടയർ പഞ്ചർ ആയി  കാർ നിർത്തിയപ്പോൾ യുവതി കാറിൽ നിന്നും  ഇറങ്ങി പോകുകയായിരുന്നെന്നും,സുഹൃത്ത് പറഞ്ഞ സ്ഥലത്ത് ഇറക്കി കൊടുക്കാനായിരുന്നു പുറപ്പെട്ടതെന്നും നിസാം പറഞ്ഞു.

എലോക്കരയിൽ നിന്നും നാട്ടുകാർ പോലീസിനെ ഏൽപ്പിച്ച മൈസൂർ സ്വദേശിനി ഇപ്പോൾ കോഴിക്കോട്ടെ " സഖി'' കെയർ ഹോമിലാണ്, ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ സംഭവത്തിൽ പോലീസ് തുടർ നടപടി സ്വീകരിക്കുകയുള്ളൂ.

Post a Comment

Previous Post Next Post