കോഴിക്കോട് റൂറൽ പോലീസ്, ജനമൈത്രി പോലീസ് ,സ്‌റ്റുഡന്റ്റ് പോലീസ് കേഡറ്റ്, നാർക്കോട്ടിക് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ
അരുത്.... അരുതാത്ത, ലഹരിയരുത് എന്ന മുദ്രാവാക്യമുയർത്തി
കോഴിക്കോട് റൂറൽ ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷൻ പരിധിയിലും
സൈക്കിൾ റാലി സംഘടിപ്പിക്കുന്നു.
ജൂൺ 23 ന് കാലത്ത് വടകര നിന്നും ആരംഭിക്കുന്ന റാലി 26 ന് വൈകീട്ട് താമരശ്ശേരിയിൽ സമാപിക്കും.
യാത്രയിൽ ഉടനീളം ഓരോ സ്‌റ്റേഷൻ പരിധികളിലും ജനപ്രതിനിധികൾ, എൻ.എസ്.എസ്., എസ്.പി.സി., റസിഡൻസ് അസോസിയേഷനുകൾ മറ്റ് സന്നദ്ധ സംഘടനകൾ സംബന്ധിക്കുന്നു.