Trending

താമരശ്ശേരിയിൽ ഷട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.

 

താമരശ്ശേരി:
5 മുതൽ 15 വയസുള്ള കുട്ടികൾക്ക് ഷട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് താമരശ്ശേരി ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

 താമരശ്ശേരി ക്ലബിന്റെ ഇൻഡോർ കോർട്ട് വേദിയായി നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം  താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. അരവിന്ദൻ നിർവഹിച്ചു.

ക്ലബ് പ്രസിഡന്റ് ഡോ. അബ്ദുറഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ. ജോർജ് ആലക്സ്  സ്വഗതം പറഞ്ഞു.


 അനുഭവസമ്പന്നനായ പരിശീലകന്റെ നേതൃത്വത്തിൽ ക്യാമ്പ് തുടരുകയാണ്. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും വൈകുന്നേരം പരിശീലനമുണ്ടായിരിക്കും. ശാരീരികവും മാനസികവുമായ സന്തുലിത വികസനത്തിന് സഹായകമാകുന്ന യോഗ പരിശീലനവും ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

താമരശ്ശേരിയും പരിസര പ്രദേശങ്ങളിലും കായികാഭിവൃദ്ധിയെ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ ആരോഗ്യവാർദ്ധക്യത്തിന് സഹായകരമാകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. കൂടുതൽ വിദ്യാർത്ഥികൾ ഈ കോച്ചിംഗ് ക്യാമ്പിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കണമെന്നും, ക്ലബുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.


Cont.

Dr. Abdul Rasheed
President
The Thamarassery Club

George Alex
+91 99950 22303

Post a Comment

Previous Post Next Post