പുതുപ്പാടി: ചുരത്തിൽ വെച്ച് വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൈതപ്പൊയിലിൽ വെച്ച് പിക്കപ്പ് വാൻ ഡ്രൈവറുടെ നേതൃത്വത്തിൽ ഒൻപതോളം പേർ ചേർന്ന് ട്രാവല്ലർ യാത്രക്കാരെയും, ഡ്രൈവറേയും ആയുധമുപയോഗിച്ച് മർദ്ദിച്ചതായി പരാതി.
സംഭവത്തിൽ KL 76 A 9259 നമ്പർ പിക്കപ്പ് ഡ്രൈവർക്കും, കണ്ടാൽ അറിയാവുന്ന മറ്റ് 8 പേർക്കുമെതിരെയാണ് ചെറുകുളത്തൂർ സ്വദേശി രഞ്ജിതിൻ്റെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തത്.
വൈകീട്ട് 7.45 ഓടെയായിരുന്നു സംഭവം.