Trending

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ജീപ്പ് അണക്കെട്ടില്‍ പോയ സംഭവം; അഞ്ച് പേരെ അറസ്റ്റ് ചെയ്തു




അമ്പലവയല്‍: കാരാപ്പുഴ ഡാം പരിസരത്ത് നെല്ലാറച്ചാലില്‍ റീല്‍സ് ചിത്രീകരണത്തിനിടെ  നിയന്ത്രണം തെറ്റിയ ജീപ്പ് കാരാപ്പുഴ അണക്കെട്ടിലേക്ക് മറിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി മന്തകണ്ടി  ഫായിസ് പി.കെ (24), കുറ്റിയാടി കായക്കൊടി പുത്തന്‍ വീട്ടില്‍  മുഹമ്മദ് റാഹിന്‍ (28), നാദാപുരം കടമേരി കൊക്കമ്മല്‍ വീട് മുഹമ്മദ് റജാസ് (26),വടകര പുറമേരി കൊട്ടോളത്തില്‍ താഴെകുനി വീട് മുഹമ്മദ് ഷാഫി (26), ജീപ്പ്  ഡ്രൈവര്‍ കോഴിക്കോട് മങ്ങലാട് തയ്യുള്ളതില്‍ വീട് മുഹമ്മദ് ഷാനിഫ് (27) എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

Previous Post Next Post