താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ റൂട്ട് മാറി ഓടുന്ന ബസ്സുകൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി.
ചുങ്കം ജംഗ്‌ഷൻ വഴി താമരശ്ശേരി പഴയ സ്റ്റാൻ്റിൽ ആളെ ഇറക്കേണ്ട ബസ്സുകൾ ചുങ്കത്തുനിന്നും മിനി ബൈപ്പാസ് വെഴി കയറി മഹാറാണി ജ്വല്ലറിയുടെ മുന്നിൽ ആളെ ഇറക്കുകയാണ്, ഒരേ സമയം റോഡിൻ്റെ ഒരു വശത്ത് കൊയിലാണ്ടി ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ നിർത്തി ആളെ കയറ്റുകയും, മറുഭാഗത്ത് താമരശ്ശേരിയിലേക്ക് വരുന്ന ബസ്സുകൾ ആളുകളെ ഇറക്കുകയും ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ചുങ്കം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ ബസ്സുകൾ മിനി ബൈപ്പാസ് വഴി വരുന്നത് പോലീസ് വിലക്കിയിരുന്നില്ല, എന്നാൽ ചില ബസ്സുകൾ സ്ഥിരമായി ഈ റൂട്ടിൽ തന്നെ സഞ്ചരിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.