കൊല്ലം: മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ നാലരവയസുകാരി ഓടയിൽ വീണു മരിച്ചു. കൊട്ടരാക്കര പള്ളിക്കൽ പാലവിളയിൽ വീട്ടിൽ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷികയാണ് (കല്യാണി) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം
ചവറ പന്മന വടുതലയിലുള്ള മുത്തച്ഛന്റെ വീട്ടിൽ ഒന്നരമാസം മുമ്പാണ് കുട്ടി എത്തിയത്. കൂട്ടുകാരുമൊത്ത് ഓടയുടെ സ്ലാബിന് മുകളിൽക്കൂടി സൈക്കിൾ ഉരുട്ടുന്നതിനിടെ സ്ലാബില്ലാത്ത ഭാഗത്ത് കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു. ഒഴുകിപ്പോയ കുട്ടിയെ നാട്ടുകാർ ഓടയിലിറങ്ങി നടത്തിയ തെരച്ചിലിൽ മുന്നൂറ്മീറ്റർ അകലെനിന്ന് അബോധാവസ്ഥയിൽ കണ്ടെടുത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് എൽ.കെ.ജി പ്രവേശനത്തിന് പോകാനിരിക്കുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ