Trending

ഉന്നത വിജയികളെ ആദരിച്ചു



പുതുപ്പാടി :പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ പെരുമ്പള്ളി 15ാം വാർഡിലെ SSLC,+2,LSS പരീക്ഷകളിൽ വിജയിച്ചവരെയും ഉന്നത വിജയം നേടിയവരെയും വാർഡ്‌ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു,വാർഡ്‌ മെമ്പർ എംകെ ജാസിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ കൗസർ മാസ്റ്റർ, റേഡിയോ മാഗോ RJ ദീപക്ക് എന്നിവർ മുഖ്യാതിഥികൾആയിരുന്നു. പിവി നൗഷാദ്,പി പി മജീദ് എം മുഹമ്മദ്‌, ഗിരിജാക്ഷൻ, ജംഷീർ ചോലക്കൽ, ഷൈബ പ്രസാദ് ആബിദ് ആലുങ്കൽ, മുസ്തഫ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post