താമരശ്ശേരി: ഈങ്ങാപ്പുഴ എലോക്കരയിൽ മൈസൂർ സ്വദേശിയായ യുവതിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി.
മലയാളികളായ യുവാക്കൾക്ക് ഒപ്പമാണ് കാറിൽ എത്തിയതെന്ന് യുവതി പറഞ്ഞു. ഷാലിനി എന്നാണ് യുവതി പേരു പറഞ്ഞത്.
എന്നാൽ വൈകുന്നേരം 6 മണിയോടെ യുവതിയെ കാറിൽ നിന്നും ഈങ്ങാപ്പുഴക്ക് സമീപം ഇറക്കിവിടുന്നത് കണ്ടതായി ഓട്ടോ ഡ്രൈവർ പറഞ്ഞു, ഡ്രൈവർ നൽകിയ സൂചനപ്രകാരം നാട്ടുകാർ നടത്തിയ തിരച്ചിലിൽ UP റജിസ്ട്രേഷൻ ആഢംബര കാറും, കൂടത്തായി സ്വദേശിയായ യുവാവിനേയും കണ്ടെത്തി, പോലീസിൽ ഏൽപ്പിച്ചു.
രാത്രി 8 മണിയോടെയാണ് അവശനിലയിൽ റോഡരികിൽ നാട്ടുകാർ യുവതിയെ കണ്ടെത്തിയത്.
താൻ താമരശ്ശേരിയിൽ നിന്നുമാണ് യുവതിയെ കാറിൽ കയറ്റിയതെന്നും, താമരശ്ശേരിയിൽ എത്തിച്ചത് വേറെ ആളുകൾ ആണെന്നും പിടിയിലായ യുവാവ് പറഞ്ഞു.
യുവതിക്ക് മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന കാര്യവും എങ്ങിനെ ഇവിടെയെത്തി എന്നതും അന്വേഷിച്ച് വരുന്നുണ്ട്.