മികച്ച വീട്ടുകൂടായ്മയെ കണ്ടെത്താനുള്ള " ചുറ്റുവട്ടം" പട്ടികയിൽ സ്നേഹതീരവും.
byWeb Desk•
0
താമരശ്ശേരി:കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന് തെരെഞ്ഞെടുത്ത കേരളത്തിലെ റെസിഡൻസ് അസോസിയേഷനിൽ കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 3 റെസിഡൻസിൽ സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ, വിളയാറച്ചാലിൽ അർഹത നേടിയതിനെ തുടർന്ന് ജൂറി അംഗങ്ങൾ റെസിഡൻസിൽ സന്ദർശനം നടത്തി പ്രശസ്തി പത്രം കൈമാറി. വിശപ്പ് രഹിത സമൂഹം, സ്ത്രീ ശാക്തീകരണം,ലഹരി മുക്ത സമൂഹം തുടങ്ങിയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നേടിയത്.