Trending

പട്ടിണിക്കരയിൽ കാട്ടുപന്നി ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്






കൊടുവള്ളി നഗരസഭയിലെ പട്ടിണിക്കര ഭാഗത്തുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ സ്കൂട്ടറിൽ യാത്രചെയ്യുകയായി രുന്ന അമ്മയ്ക്കും മകൾക്കും പരിക്ക്. പട്ടിണിക്കര കൈതകുന്നുമ്മൽ ബിൻസി (35), മകൾ സോണിമ (13) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ചരാത്രി എട്ടോടെയാണ് സംഭവം. കളരാന്തിരിയിൽ ഹോം ട്യൂഷൻ കഴിഞ്ഞ് രാത്രി മകളെയുംകൂട്ടി സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ കാട്ടുപന്നി സ്കൂട്ടറിലേക്ക് ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും കൈക്കും കാലിനുമാണ് പരിക്കേറ്റത്. സ്കൂട്ടറിനും കാര്യമായ കേടുപാ ടുകൾ പറ്റിയിട്ടുണ്ട്. പ്രദേശത്ത് സന്ധ്യയായാൽ പന്നിശല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു

Post a Comment

Previous Post Next Post