Trending

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മരത്തിൽ ഇടിച്ച് അഴുക്ക് ചാലിൽ പതിച്ചു, വിദ്യാർത്ഥിക്ക് പരുക്ക്

 



താമരശ്ശേരി - മാനിപുരം റോഡിൽ കുറ്റ്യാക്കിൽ വെച്ചാണ് അപകടം. താമരശ്ശേരി ഭാഗത്തു നിന്നും മാനിപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡരികിലെ മരത്തിൽ ആഴമേറിയ അഴുക്ക് ചാലിൽ പതിക്കുകയായിരുന്നു.
അപകടത്തിൽ ബാലുശ്ശേരി സ്വകാര്യ ഐ ടി ഐ വിദ്യാർത്ഥിയായ പുത്തൂർ പാലക്കുന്ന് ഷാഹിദിന് പരുക്കേറ്റു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്കൂട്ടർ  മരത്തിലിടിച്ചപ്പോൾ റോഡിൽ റോഡിലേക്ക് തെറിച്ചുവീണതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. 

പരുക്കേറ്റ വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post