കളിയായി ചെയ്ത കാര്യം ഒരു യുവാവിനെ ഗുരുതരാവസ്ഥയിൽ ആക്കിയിരിക്കുകയാണ്. കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളികളാണ് തമാശക്ക് വേണ്ടി സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചത്.
ജോലി കഴിഞ്ഞതിനുശേഷം ശരീരത്തിൽ പറ്റിപ്പിടിച്ച പൊടി കളയാൻ വേണ്ടിയാണ് യുവാവിന്റെ സ്വകാര്യ ഭാഗത്തേക്ക് കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചത്
ഇതോടെ കുടൽ മുറിഞ്ഞു യുവാവ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കോട്ടച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ പ്രശാന്ത് ബഹ്റ (40), ബയാഗ് സിങ് ( 19) എന്നിവർ ചേർന്നാണ് സുഹൃത്തിനെ ഈ നിലയിൽ ആക്കിയത്
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലികഴിഞ്ഞ് കംപ്രസ്സർ ഉപയോഗിച്ച് ഇവർ പരസ്പരം ദേഹത്തെ പൊടികളയുകയായിരുന്നു. ഇതിനിടെ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു