താമരശ്ശേരി പോലീസ് സബ്ഡിവിഷൻ ഓഫീസ് കെട്ടിടത്തിനു മുകളിൽ പടർന്നു പന്തലിച്ച കട്ടുവള്ളികളും, ആൽമരങ്ങളും വെട്ടിമാറ്റി.
കെട്ടിടത്തിന് കേടുപാട് സംഭവിക്കുന്ന രൂപത്തിൽ വളരുന്ന ആൽമരങ്ങളെ കുറിച്ചും, വളർന്നു പന്തലിച്ച കാട്ടുവള്ളികളെ കുറിച്ചും ടി ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു.