താമരശ്ശേരി : ജൂലൈ 9 ലെ പൊതു പണിമുടക്ക് വിജയിപ്പിക്കാനും ശമ്പള പരിഷ്കരണ നടപടികൾ ഉടൻ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ഒന്നിന് നടക്കുന്ന ധർണ വിജയിപ്പിക്കാനും ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ താമരശ്ശേരി മേഘലാ കൺവൻഷൻ തീരുമാനിച്ചു.
താമരശ്ശേരി പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്ന കൺവൻഷൻ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡണ്ട് സി ധന്യ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ കമ്മിറ്റി പ്രസിഡണ്ട് ഐ ടി മിനി, ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എം കെ ജോസഫ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദീപ്തി, മേഖലാ വനിതാ കമ്മിറ്റി പ്രസിഡണ്ട് പി ലീന, ഭവീഷ് യു രവീന്ദ്ര, ഇർഫാൻ ഹബീബ് എന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി സന്തോഷ്കുമാർ സ്വാഗതവും മേഖലാ ട്രഷറർ പി അരുൺകുമാർ നന്ദിയും പറഞ്ഞു.