Trending

കൊടുവള്ളി സി ഐ അഭിലാഷിന് സ്ഥലമാറ്റം, പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്സ്, MSF പ്രവർത്തകർ ജന്മദിനം ആഘോഷിച്ചത് വിവാദമായിരുന്നു.





കൊടുവളളി
പൊലീസ്‌ സ്‌റ്റേഷനിൽ യൂത്ത്‌ കോൺഗ്രസ്‌, മുസ്ലീം ലീഗ്‌ പ്രവർത്തകർക്കൊപ്പം ജന്മദിന കേക്ക്‌മുറിച്ചാഘോഷിച്ചത്‌ വിവാദമായ ഇൻസ്‌പെക്ടക്ക്‌ സ്ഥലംമാറ്റം.

 കൊടുവള്ളി ഇൻസ്പെക്ടർ കെ പി അഭിലാഷിനെയാണ്‌ കോഴിക്കോട്‌ ക്രൈംബ്രാഞ്ച്‌ ഡിക്ടറ്റീവ്‌ ഇൻസ്‌പെക്ടറായിട്ട് മാറ്റംലഭിച്ചത്‌. അദ്ദേഹത്തിന്റ ജന്മദിനമായ മെയ്‌ 30ന്‌ കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡൻ്റിൻ്റെയും യൂത്ത് കോൺ ഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെയും , യൂത്ത്‌ ലീഗ്‌ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്‌റ്റേഷനിൽവെച്ച്‌ ആഘോഷിച്ചിരുന്നു. ജന്മദിനാഘോഷത്തിൻ്റെ വിഡിയോദൃശ്യങ്ങൾ യൂത്ത്‌ കോൺഗ്രസ്‌ , യൂത്ത്‌ ലീഗ്‌ ഭാരവാഹികൾ
സാമൂഹികമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തതോടെയാണ് സംഭവം പുറത്തറിഞ്ഞത്‌.

 ഇതിനെ തുടർന്ന്‌ ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് കാണിച്ച് ഇൻസ്പെക്ടർക്കെതിരേ താമരശേരി ഡിവൈഎസ്‌പി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Post a Comment

Previous Post Next Post