Trending

പുതുതലമുറയുടെ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതി കോഴിക്കോട് റൂറൽ പോലീസ് സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് താമരശ്ശേരിയിൽ സമാപനം.







പുതുതലമുറയുടെ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ കോഴിക്കോട് റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച  ആരംഭിച്ച സൈക്കിൾ റാലി ഇന്ന് വൈകുന്നേരം താമരശ്ശേരിയിൽ സമാപിച്ചു.




കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി . കെ.ഇ. ബൈജു ഐ.പി.എസ് ചൊവ്വാഴ്ച 
വടകരയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത് റാലിയാണ് ഇന്ന് താമരശ്ശേരിയിൽ സമാപിച്ചത്.  



റൂറൽ ജില്ലായിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ഉജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് താമരശ്ശേരിയിൽ സമാപനം കുറിച്ചത്. 





 റാലി റൂറൽ ജില്ലയുടെ വിവിധ സ്റ്റേഷനുകളിലൂടെ കടന്നു പോയപ്പാൾ NSS, NCC,SPC, Scout കൂടാതെ സന്നദ്ധ സംഘടനകളും, പൊതു 'ജനങ്ങളും റാലിയോടൊപ്പം മനസ്സും ചിന്തകളുമായി കൂടെ കൂടി.




ചടങ്ങിന്റെ ഭാഗമായി ഓരോ കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

 സമാപന പരിപാടിയിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ SPC, NCC വളണ്ടിയർമാരും ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.





കോഴിക്കോട് റൂറൽ എസ്പി കെ.ഇ. ബൈജു സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ അഡീഷണൽ എസ്പി എ.പി. ചന്ദ്രൻ അധ്യക്ഷനായി. താമരശ്ശേരി ഡിവൈഎസ്പി കെ.സുഷീർ, ഇൻസ്‌പെക്ടർ എ. സായൂജ് കുമാർ, കൊടുവള്ളി ബിപിസി വി.എം.മെഹറലി, അബ്ദുൾ ഗഫൂർ, ആർ.കെ.മുഹമ്മദ് ഷാഫി, അഷ്‌റഫ് കോരങ്ങാട്, സി.കെ.എ ഷമീർബാവ, നവാസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post