ഒരു വര്‍ഷത്തിന് മുകളിലായി വിദ്യാര്‍ഥിയെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. 2023 ല്‍ ഒരു സ്‌കൂള്‍ പരിപാടിക്കിടയിലാണ് ഇവര്‍ വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്. വിദ്യാര്‍ഥിയോട് അടുപ്പം തോന്നിയിരുന്നുവെന്നും വിമുഖത കാട്ടിയ കുട്ടിയെ സ്‌കൂളിന്‍റെ പുറത്തുള്ള അധ്യാപികയുടെ കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിച്ചതായും മൊഴി നല്‍കി. കൗമാരക്കാരായ ആണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് അധ്യാപികയുടെ സുഹൃത്ത് പറഞ്ഞതായി വിദ്യാര്‍ഥി മൊഴി നല്‍കി.
പിന്നാലെ കുട്ടിയെ നിര്‍ബന്ധിച്ച് വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിന് ശേഷവും കുട്ടിയുമായി ബന്ധം തുടരാന്‍ ശ്രമിച്ചതോടെ കുടംബം തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരാതിയില്‍ അധ്യാപികയ്ക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തു.