Trending

മോഷ്ടിച്ച ബൈക്കിൽ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ പിടിയിൽ.






മലപ്പുറം: മോഷ്ടിച്ച ബൈക്കിൽ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ (25), സുഹൃത്ത് ശ്രീജിത്ത്(19) എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതികളെ പിടികൂടിയത്



കുറ്റിപ്പുറത്ത് പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. കോട്ടയം സ്വദേശികളായ യുവാക്കളുടെ പക്കൽ വാഹനത്തിൻ്റെ യാതൊരു രേഖയും ഉണ്ടായിരുന്നില്ല. ഇവരെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പെൺസുഹൃത്തിനെ കാണാൻ വന്നതാണെന്ന് മൊഴി നൽകിയത്. വാഹനത്തിൻ്റെ രേഖകൾ സംബന്ധിച്ച പരിശോധനയിൽ ഇത് എറണാകുളത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസിലായതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Post a Comment

Previous Post Next Post