താമരശ്ശേരി: പരപ്പന്‍പൊയിലിലെ വാടകസ്റ്റോറില്‍ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളികളുമെല്ലാം വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പൂനൂര്‍ ചീനിമുക്കിലെ ആക്രിക്കടയില്‍ മറിച്ചുവിറ്റ മോഷ്ടാവ് ചില്ലറക്കാരനല്ല.
പരപ്പൻ പൊയിലിലെ ഒകെ സൗണ്ട്സ് എന്ന വാടക സ്റ്റോറിൽ നിന്നും സഹോദരൻ്റെ വിവാഹത്തിന് എന്ന് പറഞ്ഞ് വാടകക്ക് എടുത്ത രണ്ട് വലിയ ബിരിയാണി ചെമ്പുകളും, രണ്ട് ഉരുളികളുമായിരുന്നു പൂനൂരിലെ ആക്രിക്കടയിൽ വിറ്റത്.
തട്ടിപ്പ് നടത്തിയ യുവാവ് മുന്‍പ് ഒരു പോക്‌സോ കേസില്‍ കുറ്റാരോപിതനായിരുന്നു. വാടകപ്പാത്രങ്ങള്‍ മറിച്ചുവില്‍ക്കുന്ന തട്ടിപ്പിന് ഇയാള്‍ ദിവസങ്ങള്‍ക്കുമുന്‍പ് തച്ചംപൊയില്‍ ഭാഗത്തെ വാടകസ്റ്റോറിലും ശ്രമം നടത്തിയിരുന്നെങ്കിലും, സംശയം തോന്നിയ സ്റ്റോര്‍ ഉടമ അന്ന് പാത്രങ്ങള്‍ നല്‍കിയിരുന്നില്ല.
കൈതപ്പൊയിലില്‍ ഒരുമാസം മുന്‍പ് അപകടത്തില്‍പ്പെട്ട ബൈക്ക് രണ്ട് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് യന്ത്രഭാഗങ്ങള്‍ ഊരിയെടുത്ത് വില്‍ക്കാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാരാടിയില്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്വന്തമാണെന്ന് അവകാശപ്പെട്ട് വര്‍ക്ക്ഷോപ്പുകാര്‍ക്ക് വില്‍ക്കാനും യുവാവ് ശ്രമം നടത്തിയതായാണ് വിവരം. കൂടാതെ ഈങ്ങാപ്പുഴക്ക് സമീപം വാടകക്ക് താമസിച്ചപ്പോൾ സമീപത്തെ കിണറിൽ നിന്നും മോട്ടർ മോഷ്ടി
വിൽപ്പന നടത്തിയതായും നാട്ടുകാർ പറയുന്നുണ്ട്.
അന്നെല്ലാം കൈയോടെ പിടികൂടപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോവാന്‍ ആരും മുതിരാതിരുന്നതാണ് ഇയാള്‍ക്ക് രക്ഷയായത്.
വാടക സ്റ്റോറിൽ നിന്നെടുത്ത പാത്രങ്ങൾ മരിച്ചു വിറ്റ സംഭവത്തിൽ കടയുടമ പരാതി നൽകിയിരുന്നെങ്കിലും പോലീസ് നിർദ്ദേശം പ്രകാരം ആക്രിക്കട ഉടമ പാത്രങ്ങൾ തിരികെ നൽകുകയായിരുന്നു. ഈ സംഭവത്തിലും കേസെടുക്കാത്തത് ഇത്തരം കുറ്റകൃത്യങ്ങൾ തുടരുന്നതിന് പ്രോത്സാഹനമായിരിക്കുകയാണ്.
യുവാവ് കടക്കാരനോട് പറഞ്ഞപേര് സൽമാൻ എന്നായിരുന്നു, ഇയാൾ താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിനു സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആളാണ് എന്ന വിവരവും ലഭിച്ചിരുന്നു.