Trending

മദ്യപാനിയെ കൊണ്ട് പൊറുതിമുട്ടി താലൂക്ക് ആശുപത്രി ജീവനക്കാർ





താമരശ്ശേരി: മദ്യപിച്ച് രാവും, പകലും ആശുപത്രിയിൽ കയറി വന്ന് ബഹളമുണ്ടാക്കുകയും, ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും ചെയ്യുന്ന മദ്യപാനിയെക്കൊണ്ട് ജീവനക്കാർ പൊറുതിമുട്ടി. കരിഞ്ചോല സ്വദേശിയായ മുഹമ്മദലിയാണ് പൊതു ശല്യമായി മാറിയത്.

പല തവണ പോലീസിൽ അറിയിക്കുകയും കേസെടുത്ത് ജയിലിൽ അടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയാൽ പഴയപടി തന്നെ.

താലൂക്ക് ആശുപത്രിയിലെ ചില്ല് തകർത്തതിന് മാസങ്ങളോളം ജയിൽവാസം ഇയാൾ അനുഭവിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ അത്യാഹിത വിഭാഗത്തിൽ നിരന്തരം ബഹളമുണ്ടാക്കിയ ഇയാൾ ഇന്ന് ഫാർമസിയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു, പിന്നീട് ഓഫീസിൻ്റെ വാതിൽപ്പടിയിലും, കിടന്ന് മാർഗ്ഗതടസ്സം സൃഷ്ടിച്ചു.

താമരശ്ശേരി പോലീസ് സ്റ്റേഷൻ്റെ മുൻഭാഗത്തെ വാതിൽ ചവിട്ടി തുറക്കാൻ പോലും ശ്രമിച്ച് ഇയാൾ ബഹളമുണ്ടാക്കിയിരുന്നു.

അനാവശ്യമായ കാരണങ്ങൾ പറഞ്ഞ് ഒപിയിലും, അത്യാഹിത വിഭാഗത്തിലുമെത്തി നെഴ്സുമാരുടെയടക്കം ജോലി തടസ്സപ്പെടുത്തുന്നതും പതിവാണ്.


Post a Comment

Previous Post Next Post