Trending

രക്ഷിതാക്കളായ ഡോക്ടർമാർക്ക് എംഇഎസ് സ്കൂളിൻ്റെ ആദരം




കൈതപ്പൊയിൽ :
ജീവന്റെ സംരക്ഷണം സേവനമായി കരുതി പ്രവർത്തിക്കുന്ന ഡോക്ടർമാരെ ആദരിച്ച് കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ വിദ്യാർത്ഥികൾ .
ആദ്യ തുടിപ്പ്‌  മുതൽ അവസാനശ്വാസം വിട്ടു യാത്രയാകുന്നതുവരെ ജീവന്റെ സംരക്ഷണം സേവനമായി കരുതി പ്രവർത്തിക്കുന്നവരാണ് ഡോക്ടർമാർ.




 ഡോക്ടർസ് ദിനത്തിൽ തീർത്തും വിത്യസ്ഥമായി രക്ഷിതാക്കളായ ഡോക്ടേഴ്സിനെ ആദരിച്ച് എം ഇ എസ് വിദ്യാർത്ഥികൾ മാതൃകയായി. 
Dr. സബീന റോഷിനി, 
Dr. സോയാ സൈഫുന്നീസ,
  Dr. നൂറുൽ ഹസൻ
 Dr. ബേബ്  ബഷിറ,
 Dr. ഷെരീഫ .എസ്,
 Dr. ഷംന എം .എന്നിവരെ സ്കൂൾ സെക്രട്ടറി  കെ എം ഡി മുഹമ്മദ് പൊന്നാടയണിയച്ച് ആദരിച്ചു.  
ആദരിക്കൽ ചടങ്ങിന് ഡോക്ടർമാർ നന്ദി പറഞ്ഞു .
സ്കൂൾ പ്രിൻസിപ്പാൾ ജോസഫ് പുളിമൂട്ടിൽ,  ട്രഷറർ എ. എസി അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു.
  വിദ്യാർഥികളായ   ഫാത്തിമ ഹന്ന, അനീഗ, നിദ  ഫാത്തിമ, സിയ ഫാത്തിമ,  ജസ  ഫാത്തിമ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .

Post a Comment

Previous Post Next Post