താമരശ്ശേരി: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ജൂലൈ ഒന്നു മുതൽ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ വർഷം ഒന്ന് കഴിഞ്ഞിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചും കുടിശികയായ 6 ഘടു സമാശ്വാസം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൊടുവള്ളി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു.
താമരശ്ശേരി ട്രഷറിക്ക് മുമ്പിൽ വിശദീകരണ യോഗവുംനടത്തി കെ എസ്. എസ്. പി.എ.സംസ്ഥാന കൗൺസിൽ അംഗം ഓ.യം.ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു
സി.ഹുസൈൻ, കെ എം കോമളവല്ലി അബ്രഹാം മാസ്റ്റർ, മോഹൻദാസ്, അഹമ്മദ് കുട്ടി മാസ്റ്റർ, കെ.പി. കൃഷ്ണൻ , വീ. ഹംസ മാസ്റ്റർ, സുരേന്ദ്രൻ, അബൂബക്കർ കുട്ടി മാസ്റ്റർ അബ്രഹാം വർഗീസ്,തുടങ്ങിയവർ സംസാരിച്ചു.