താമരശ്ശേരി: കാട്ടുപന്നിയെ
ഷോക്കടിപ്പിച്ച് കൊന്ന്
ഇറച്ചിയാക്കിയെന്ന
കേസിലെ പ്രതികളെ
കോടതി വിട്ടയച്ചു.
കട്ടിപ്പാറ
ചമൽ നടുക്കുന്നുമ്മൽ
ദേവദാസൻ ,പുത്തേരി
കുളങ്ങര ഹരിദാസൻ
എന്നിവരെയാണ്
താമരശ്ശേരി ജുഡീഷ്യൽ
ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്
കോടതി
കുറ്റവിമുക്തരാക്കിയത്.
വീടിന് മുൻവശത്തുള്ള
ഷെഡിൽ വെച്ച്
കാട്ടുപന്നിയെ മുറിച്ച്
കഷ്ണങ്ങൾ
ആക്കുമ്പോൾ ഫോറസ്റ്റ്
അധികൃതർ
കണ്ടുപിടിക്കുകയും പന്നി
ഇറച്ചിയും മറ്റും
കസ്റ്റഡിയിൽ
എടുക്കുകയും ഒന്നാം
പ്രതിയെ സ്ഥലത്ത് വെച്ച്
അപ്പോൾ തന്നെ അറസ്റ്റ്
ചെയ്തുവെന്നും മറ്റും ആരോപിച്ചാണ് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് കേസ് ചാർജ് ചെയ്തത്.
പ്രോസിക്യൂഷൻ ഭാഗം
6 സാക്ഷികളെ
വിസ്തരിക്കുകയും, പ്രതികളുടെ കുറ്റസമ്മത
മൊഴി ഉൾപ്പെടെയുള്ള 12 രേഖകളും 6
തൊണ്ടി മുതലുകളും
തെളിവിലേക്ക്
കോടതിയിൽ
സമർപ്പിച്ചിരുന്നു.
എന്നാൽ
വന്യജീവി സംരക്ഷണ
നിയമത്തിലെ വകുപ്പുകൾ
പ്രകാരം പ്രതികളുടെ
കുറ്റസമ്മത മൊഴിയെടുക്കാൻ ഫോറസ്റ്റ്
റെയിഞ്ച് ഓഫീസർക്ക്
അധികാരമില്ലെന്നും അത്
കൊണ്ട് റെയിഞ്ച് ഓഫീസർ
രേഖപ്പെടുത്തിയ
പ്രതികളുടെ
കുറ്റസമ്മതമൊഴി
തെളിവായി സ്വീകരിക്കാൻ
സാധിക്കുന്നതല്ലെന്നും
പ്രതിഭാഗം വാദിച്ചു.
പ്രതികൾക്ക് വേണ്ടി
അഡ്വക്കറ്റ് കെ.പി ഫിലിപ്പ്
കോടതിയിൽ ഹാജരായി.