വള്ളിയോത്ത് കണ്ണൂർക്കണ്ടി അഷ്ബാൻ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവർക്കാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.ഇവർ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങിയ അവസരത്തിൽ റോഡരികിൽ കുട്ടികളുടെ സോക്സിനു മുകളിലായാണ് സ്വർണാഭരണം കണ്ടെത്തിയത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉടൻ തന്നെ സ്വർണം ബാലുശ്ശേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അതിനിടെ തൻ്റെ സ്വർണാഭരണനഷ്ടപ്പെട്ടു എന്ന പരാതിയുമായി പനായി സ്വദേശിനിയായ യുവതി ഇന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തുതയും ആഭരണങ്ങൾ തിരിച്ചറിയുകയും ചെയ്തു.
തുടർന്ന് സ്റ്റേഷനിൽ സ്വർണം ഏൽപ്പിച്ച യുവാക്കളെ വിളിച്ചു വരുത്തി പോലീസ് സാന്നിദ്ധ്യത്തിൽ ഉടമസ്ഥക്ക് കൈമാറി.