സെക്കൻ്ററി പാലിയേറ്റീവ് രോഗികൾക്ക് വെയറബിൾ യൂറിൻ കലക്ഷൻ ബാഗുകൾ ,വേദന സംഹാരഗുളിക, മറ്റു സാമിഗ്രിൾ വാങ്ങാനായി ബ്ലോക്ക് പഞ്ചായത്ത് അനുവധിച്ച 5 ലക്ഷം രൂപ ഇതിന് വിനിയോഗിച്ചില്ല എന്നും ഈ തുക ഡയാലിസിസ് യന്ത്രങ്ങൾ വാങ്ങാനായി വകമാറ്റി ചിലവഴിച്ചു എന്നുമാണ് കേൾക്കുന്നത്.
എന്നാൽ വടകര ആശുപത്രിയിൽ അധികമുള്ള ഡയാലിസിസ് യന്ത്രങ്ങൾ ഇൻസ്റ്റിറ്റ്യൂഷനൽ ട്രാൻസ്ഫർ പ്രകാരം താമരശ്ശേരിയിൽ എത്തിക്കുകയായിരുന്നു, ഇതിന് വണ്ടിക്കൂലി മാത്രമാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും നൽകേണ്ടി വന്നത്. യന്ത്രത്തിനായി ഒരു രൂപ പോലും ചിലവഴിക്കേണ്ടി വന്നിട്ടില്ല.
അതേ പോലെ കാരുണ്യ ഫണ്ടിലും ക്രമക്കേട് നടന്നതായി പരാതിയിൽ പറയുന്നു.
കൂടാതെ ആശുപത്രി ആവശ്യത്തിനായി സാധനങ്ങൾ ലോക്കൽ പർച്ചേഴ് ആയി വാങ്ങുന്നതിലും കമ്മീഷൻ കൈപ്പറ്റുന്നതായും പരാതിയിൽ പറയുന്നുണ്ട്.
കാൻസർ രോഗികൾക്ക് നൽകേണ്ട വേദനസംഹാരി ആശുപത്രി സ്റ്റോറിൽ തീർന്നാൽ പുറത്തു നിന്നും വാങ്ങി നൽകാറാണ് പതിവ് എന്നാൽ അടുത്ത കാലത്ത് മരുന്ന് തീർന്നപ്പോൾ പുറത്ത് നിന്നും വാങ്ങി നൽകാൻ തയ്യാറാവത്തതിനാൽ രോഗികൾ കോഴിക്കോട് lPM നെ ആശ്രയിക്കേണ്ടി വന്നിരുന്നു.
ആശുപത്രി വൃത്തിയാക്കാൻ മോപ് അടക്കമുള്ളവ ആവശ്യത്തിന് വാങ്ങി നൽകുന്നില്ലയെന്നും പരാതിയുണ്ട്.
ഇതിനെല്ലാം പുറമെ രോഗികളെ ടെസ്റ്റുകൾ നടത്താൻ ചില പ്രത്യേക ലാബിലേക്ക് മാത്രം അയക്കുന്നതായും പരാതിയുണ്ട്, ഡോക്ടർമാർ കുറ്റപ്പെഴുതാൻ ഉപയോഗിക്കുന്നത് പോലും ലാബിൻ്റെ പരസ്യം മുദ്രണം ചെയ്ത ചീട്ടുകളാണ് എന്നും പറയുന്നു.
ക്രമക്കേടുകൾക്ക് എതിരെ HMC അംഗങ്ങൾക്ക് അറിവുണ്ടെങ്കിലും പ്രതികരിച്ചാൽ HMC മുഖാന്തിരം നിയമിച്ച ജീവനക്കാരെ പിരിച്ചുവി
മെന്ന ഭീഷണി നിലർത്തി വായടപ്പിച്ചിരിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന മന്ത്രിക്ക് നൽകിയ പരാതിക്ക് പുറമെ തെളിവ് സഹിതം വിജിലൻസിനെ സമീപിക്കുമെന്നും യുവജന സമിതി ഭാരവാഹികൾ പറഞ്ഞു.