Trending

ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ വിദ്യാർത്ഥികൾ




കൈതപ്പൊയിൽ
 മലയാള ഭാഷയെ വിശ്വത്തോളമുയർത്തിയ അതുല്യപ്രതിഭക്ക് പ്രണാമം അർപ്പിക്കാൻ എത്തിയത് ബഷീറിന്റെ മൊഞ്ചത്തികളായ സുഹറയും, സൈനബയും, പാത്തുമ്മയും, നാരായണിയും, ഭാർഗവിക്കുട്ടിയും സാറാമയുമൊക്കെ ആയിരുന്നു. നീറുന്ന ജീവിതാനുഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വായനക്കാർക്ക് മുന്നിൽ നിർത്തുമ്പോൾ അത്  ഒരേസമയം ചിന്തിപ്പിക്കുകയും, കരയിപ്പിക്കും, രസിപ്പിക്കുകയും ചെയ്യുന്നു. ജാതിമതഭാഷാ ഭേദങ്ങൾക്ക് അപ്പുറത്ത് മാനവികതയുടെ മൂല്യങ്ങളെ സ്വതസിദ്ധമായ ശൈലിയിലൂടെ മാനവഹൃദയങ്ങളിലേക്ക് എത്തിച്ച ബഷീറിന്റെ കഥാപാത്രങ്ങളെ അനശ്വരമാക്കിയത് വിദ്യാർത്ഥികളായ അമീഖ മറിയം , ഫാത്തിമ ഹന്ന, കൗറൂഷ്‌  അലി, ഹെയ്‌സ ഫാത്തിമ, ഹന്ന, അജ്മീ ഇനായ,  മിൻഹ ഫാത്തിമ, ഷിയ  തുടങ്ങിയ വിദ്യാർത്ഥികൾ ആയിരുന്നു.

Post a Comment

Previous Post Next Post