കട്ടിപ്പാറ :ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ ബഷീർ ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷനായി...
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി കെ മുരളി മുഖ്യാതിഥിയായി...
ബഷീറിന്റെ കഥകളും കഥാപാത്രങ്ങളെയും വിശദീകരിച്ച് കുട്ടികളെ ഒന്നടങ്കം ബഷീർ കഥാപ്രപഞ്ചത്തിലേക്ക് കൈപിടിച്ചു നടത്തി.
ബഷീർ കഥാപാത്ര ആവിഷ്കാരം, ബഷീർ പതിപ്പ് പ്രകാശനം, ഫോട്ടോ അനാച്ഛാദനം, ക്വിസ് കോമ്പറ്റീഷൻ എന്നിവ കുട്ടികൾക്ക് ഹരം പകർന്നു...
ചടങ്ങിൽ പ്രധാന അധ്യാപിക കെ പി ജസീന ഗ്രേസ് എജുക്കേഷണൽ ജനറൽ സെക്രട്ടറി അബ്ദുല്ല മലയിൽ, മാനേജ്മെന്റ് അംഗം സുബൈർ പെരിങ്ങോട്,എസ്,എസ്,ജി ചെയർമാൻ അലക്സ് മാത്യു,ദിൻഷ ദിനേശ്,കെ സി ശിഹാബ്, ടി ഷബീജ്, എന്നിവർ സംസാരിച്ചു.. ഫൈസ് ഹമദാനി, കെ എം മിൻഹാജ് , എം, എ റൂബി , പി പി അനുശ്രീ, കെ, കെ ഷാഹിന എന്നിവർ സംബന്ധിച്ചു..
സ്റ്റാഫ് സെക്രട്ടറി തസ്ലീന പി.പി നന്ദി പറഞ്ഞു....