കോടഞ്ചേരി: അടിവാരം - തുഷാരഗിരി റോഡിൽ കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗശല്യം രൂക്ഷം.
രാത്രി സമയത്ത് കാൽനടയാത്രയും, ഇരുചക്രവാഹനങ്ങളിലുള്ള യാത്രയും ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്.
തുഷാരഗിരി റോഡിൽ പാലക്കൽ വെച്ച്
കാട്ടുപന്നികൾ കൂട്ടമായി സ്കൂട്ടറിൻ്റെ മുന്നിൽ ചാടിയത് കാരണം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ്
തുഷാരഗിരി സ്വദേശിയായ പി അശ്വനിക്ക് പരുക്കേറ്റത് ഇന്നു രാത്രി 9 മണിയോടെയാണ്.
അശ്വനി നെല്ലിപ്പൊയിലിലെ ആശുപത്രിയിൽ ചികിത്സ തേടി.
വന്യമൃഗശല്യം കാരണം റോഡിലൂടെ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥക്ക് അറുതി വരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.