താമരശേരി:ബഫര്‍സോണ്‍ വിരുദ്ധ സമരങ്ങളെ ഏകോപിപ്പിക്കാന്‍ കേരളത്തിലുടനീളം കെസിബിസി നേതൃത്വം കൊടുക്കുന്ന കേരള കര്‍ഷക അതിജീവന സംയുക്ത സമിതി (കെകെഎഎസ്എസ്) കോഴിക്കോട് ജില്ലാ ഘടകം രൂപീകരിച്ചു.
മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ താമരശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കന്മാരായ ഫാ. ജേക്കബ് മാവുങ്കല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, ജോയി കണ്ണഞ്ചിറ, അഡ്വ.സുമിന്‍ നെടുങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍(രക്ഷാധികാരി), മോണ്‍.ജോണ്‍ ഒറവുങ്കര (ചെയര്‍മാന്‍), ബോണി ജേക്കബ് ആനത്താനത്ത് (ജനറല്‍ കണ്‍വീനര്‍), വി.ടി. തോമസ് വെളിയംകുളം(ട്രഷറര്‍), ബാബു പൂതംപ്പാറ, സലിം പുല്ലടി, മാര്‍ഗരറ്റ് തകിടിയേല്‍ (വൈസ് ചെയര്‍മാന്‍മാര്‍), ബാബു പൈകയില്‍, പി.പി.അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍, മാര്‍ട്ടിന്‍ തോമസ് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ചക്കിട്ടപാറ, കൂരാച്ചുണ്ട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി തുടങ്ങിയ മേഖലകളിലേയ്ക്ക് പ്രദേശിക കോര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുത്തു.