കോട്ടയം: കോട്ടയം മറിയപ്പള്ളി എം സി റോഡിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ വാൻ ഇടിച്ച് ദമ്പതികൾ മരിച്ചു. പള്ളം സ്വദേശി ഷൈലജ (60)യും ഭർത്താവ് സുദർശനൻ (67) മാണ് മരിച്ചത്. നിയന്ത്രണം വിട്ട വാൻ എതിർ ദിശയിൽ വന്ന കാറിലും ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
വാൻ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്. ഷൈലജ അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. സുദർശനനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല