നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക,ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെയാകെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ( കെ സി ഇ യു -സി ഐ ടി യു ) പുതുപ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ടി എ മൊയ്തീൻ ഉദ്ഘാടനം ചെയ്തു
പുതുപ്പാടി മേഖല വനിതാ സഹകരണ സംഘം പ്രസിഡണ്ട് ലിസ്സി ഡൊമനിക് കെ സി ഇ യു താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ സി കെ മുഹമ്മദലി എം ഡി ജോസ് രാജുമാമൻ സംസാരിച്ചു
യൂണിയൻ ഏരിയാ ജോയിന്റ് സെക്രട്ടറി ജോസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു
പുതപ്പാടി സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സദസിന് വനിതാ സഹകരണ സംഘം സെക്രട്ടറി ലിനിബിനു ഏരിയാ കമ്മിറ്റിയംഗം സഫിയ അബ്ദുള്ള ഷാനിബ ജലീൽ ഏപി ദാസൻ എന്നിവർ നേതൃത്വം നൽകി
കെ സി ഇ യു പുതപ്പാടി യൂണിറ്റ് സെക്രട്ടറി ബിജു പി യു സ്വാഗതവും ഏരിയാ കമ്മിറ്റിയംഗം കെ ജി സജീഷ് നന്ദിയും പറഞ്ഞു