പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 13, 14 വാർഡുകളിൽ പെട്ട ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.
കാവുംപുറത്തു നിന്നാംരംഭിച്ച മാർച്ച് പ്ലാന്റ് പരിസരത്ത് പോലീസ് തടഞ്ഞു.
ബഹുജന മാർച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധൻ ,ടി എ മൊയ്തീൻ ,ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി കെ ഇ വർഗ്ഗീസ് ,കെ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഏരിയാ കമ്മിറ്റിയംഗം എം ഇ ജലീൽ സ്വാഗതം പറഞ്ഞു . ബഹുജന മാർച്ചിന് സാലിഫ് കെ എ, അഡ്വ: ബിനോയ് ആഗസ്റ്റ്യൻ ,ജിൽസൺ ജോൺ വിനേഷ് വി കെ അബ്ദുറഹിമാൻ, ഇ കെ നേതൃത്വം നൽകി