വടകര സബ് ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയിൽ. വടകര റെയിൽ വെസ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതിയെ ജയിൽ അധികൃതർ കസ്റ്റഡിയിലെടുത്തത്.
പിന്നീട് വടകര പോലീസിന് കൈമാറി. കഞ്ചാവ് കേസിലെ പ്രതിയായ താമരശ്ശേരി എളോത്ത് കണ്ടി മിച്ചഭൂമിയിൽ താമസിച്ചിരുന്ന ഫഹദ് രണ്ട് ദിവസം മുമ്പാണ് ജയിൽ ചാടിയത്. വൈകീട്ട് നാലര മണിക്ക് ജയിലിലെ ജാലകത്തിന് മുകളിലെ എയർ ഹോളിലൂടെയാണ് പുറത്ത് കടന്നത്.