താമരശ്ശേരി: പതിനൊന്ന് മാസം മുമ്പ് പൂനൂർ റിവർ ഷോർ ആശുപത്രിയിൽ വെച്ച് പ്രസവത്തെ തുടർന്ന് മരണപ്പെട്ട അടിവാരം ചെമ്പലക്കോട് സ്വദേശിനി ജഫ് ലയുടെ കുഞ്ഞിനെ ഭർത്താവിൻ്റെ വീട്ടുകാർ കൊണ്ടുപോയതായാണ് പരാതി.
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടക്ക് കുഞ്ഞിൻ്റെ യാതൊരു കാര്യത്തിനും പിതാവായ പൂനൂർ
മടത്തുപൊയിൽ സ്വദേശി ഷാഫി തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ജഫ് ലയുടെ മാതാവും, സഹോദരിയും പറഞ്ഞു.
ഇവർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്
ഇതേ തുടർന്ന് കുഞ്ഞിൻ്റെ സംരക്ഷണ അവകാശം തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് ജഫ് ലയുടെ വീട്ടുകാർ കുടുംബകോടതിയെ സമീപിക്കുകയും, അനുകൂല വിധി സമ്പാധിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം വിദേശത്തു നിന്നും എത്തിയ കുഞ്ഞിൻ്റെ പിതാവും, അദ്ദേഹത്തിൻ്റെ വീട്ടുകാരും, വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ മർദ്ദിക്കുകയും ബലം പ്രയോഗിച്ച് കുഞ്ഞിനെ കൊണ്ടു പോകുകയും ചെയ്തു എന്നാണ്പരാതി.
വീട്ടിൽ അതിക്രമം കാണിച്ചവർക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എന്നാൽ ഇന്നലെ രാത്രി സംഭവം നടന്നിട്ടും ഇതുവരെ കുഞ്ഞിന തിരികെ ലഭിക്കുന്നതിനു വേണ്ട നടപടി പോലീസ് സ്വീകരിക്കുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
വീട്ടിൽ കയറി അക്രമണം നടത്തിയതിൽ പരുക്കേറ്റ് ആമിന,, ജനീഷ, ജഫ് ന എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.