ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതാണ് കാരണമെന്ന് നാട്ടുകാർ ആരാപിച്ചു.
പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു.
വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ഓഫിസെലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമാണ് സഹോദരൻ ഏതാനും മാസം മുമ്പ് മരിച്ചത്.
വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച് നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് പറഞ്ഞ് റസാഖ് പലതവണ വാർത്ത സമ്മേളനം നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്ത സമ്മേളനങ്ങൾ നടത്തി.
റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇ.എം.എസ് സ്മാരകം പണിയാൻ പാർട്ടിക്ക് എഴുതിനൽകിയിരുന്നു. ഇവർക്ക് മക്കളില്ല.
തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾ ടി.വി ചാനലും നടത്തിയിരുന്ന റസാഖ് ‘വര’ സമാന്തര മാസികയുടെ പത്രാധിപരുമായിരുന്നു.
റസാഖ് പയമ്പ്രോട്ടിന്റെ മരണത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.