Trending

കല്ലമ്പലത്ത് അപകടത്തിൽ മരിച്ച സാരംഗിന് മുഴുവൻ വിഷയത്തിലും എ പ്ലസ്





തിരുവനന്തപുരം: കല്ലമ്പലത്ത് ഓട്ടോറിക്ഷാ അപകടത്തിൽ മരിച്ച സാരംഗ് ബി.ആറിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്. 122913 ആണ് രജിസ്റ്റർ നമ്പർ. ആറ്റുകാൽ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്ന സാരംഗ് ഫുട്ബാൾ കളിക്കാരനായിരുന്നു.


ആശുപത്രിയിൽ പോയി മടങ്ങവെ കല്ലമ്പലത്ത് വെച്ചുണ്ടായ ഓട്ടോറിക്ഷാ അപകടത്തിലാണ് സാരംഗ് മരണപ്പെട്ടത്. സാരംഗിന്‍റെ വേർപാടിന് പിന്നാലെ അദ്ദേഹത്തിന്‍റെ അവയവങ്ങൾ ആറു പേർക്ക് നൽകിയിരുന്നു.

സാരംഗിന് ആദരാഞ്ജലി അർപ്പിക്കുന്നതായും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Post a Comment

Previous Post Next Post