നിപ്പ ബാധയേറ്റ് മരണപ്പെട്ട സിസ്റ്റർ ലിനിയുടെ സ്മരണാർത്ഥം ലിനി ഓർമ്മ ദിനത്തോടനുബന്ധിച്ച് കേരള ഗവ. നഴ്സേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ "ഡ്രസ് ബാങ്ക് "ആരംഭിച്ചത്.
പ്രസവം, ശസ്ത്രകിയ തുടങ്ങി ആശുപത്രിയിൽ കിടത്തി ചികിത്സക്കായി എത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ആവശ്യമായ വസ്ത്രങ്ങൾ നൽകുന്ന പദ്ധതിയാണ് ഡ്രസ് ബാങ്ക്.
ഇതിൻ്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.അബ്ബാസ് നിർവ്വഹിച്ചു.ഡോ. ഷീബ, ഡോ.ഹരീഷ് (ക്വാളിറ്റി ഓഫീസർ), നഴ്സിംഗ് സൂപ്രണ്ട് വനജ, കെ ജി എൻ എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷീജ പി ജോയ്, താമരശ്ശേരി ഏരിയാ സെക്രട്ടറി രാഗേന്ദു എന്നിവർ സംസാരിച്ചു.